കുറ്റ്യാടി ചുരം റോഡില്‍ മുളവട്ടത്ത് അപകടങ്ങള്‍ പതിവാകുന്നു
കുറ്റ്യാടി ചുരം റോഡില്‍ മുളവട്ടത്ത് അപകടങ്ങള്‍ പതിവാകുന്നു.ഇന്ന് രാവിലെ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
വയനാട്ടില്‍ നിന്നും മരവുമായ് ചുരം ഇറങ്ങി വന്ന ലോറി മുളവട്ടം ഇറക്കത്തില്‍ ബ്രേക്ക് ഡൗണായി നിയന്ത്രണം വിട്ട് കൈയ്യാലയില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.തുടര്‍ന്ന് നാട്ടുകാരും, ചുരം ഡിവിഷന്‍ ഹെല്‍പ്പ്‌കെയര്‍ വാട്‌സപ്പ് കൂട്ടായ്മ പ്രവര്‍ത്തകരും ചേര്‍ന്ന് മരങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.ചുരം കഴിഞ്ഞുള്ള ഭാഗത്ത് അപകട സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.