പനവല്ലിയില്‍ കടുവ പശുക്കളെ ആക്രമിച്ചു
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം.ഇന്നലെ അര്‍ധരാത്രി എത്തിയ കടുവ വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കൊല്ലുകയും,പുളിക്കല്‍ റോസയുടെ പശുക്കിടാവിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.വിജയന്റെ വീട്ടില്‍ കടുവ പശുക്കിടാവിനെ ആക്രമിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവയെ കണ്ടു.ബഹളം വെച്ചതോടെ ഓടി മറഞ്ഞ കടുവ രണ്ടു മണിയോടെ അരക്കിലോമീറ്റര്‍ മാറി പുളിക്കല്‍ റോസയുടെ പശുവിനെപരിക്കേല്‍പ്പിച്ചു.ഇവിടെയും പശുക്കളുടെ അലര്‍ച്ച കേട്ടവീട്ടുകാര്‍ എണിറ്റ് ഒച്ച വെച്ചതോടെ കടുവ ഓടി മറഞ്ഞു.പിന്നിട് പുലര്‍ച്ചയോടെ വീണ്ടും വിജയന്റെ വീട്ടില്‍വന്ന കടുവ പശുക്കിടാവിന്റെ ജഡം കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാല്‍ വനം വകുപ്പ് വാച്ചര്‍മാരും വീട്ടുകാരുമെല്ലാം ജാഗ്രതയോടെ കാത്തിരുന്നതിനാല്‍ ശ്രമം പരാചയപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച്ച പ്രദേശത്തെ പുളിക്കല്‍ മാത്യുവിന്റെ വിട്ടില്‍ പശുക്കിടാവിനെ കടുവ കൊന്നിരുന്നു.പിന്നീട് പല ദിവസങ്ങളിലും പ്രദേശത്ത് കടുവാ സാന്നിദ്ധ്യമുണ്ടായിട്ടും കുടുവച്ച് പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.