സുമനസുകളുടെ കനിവ് തേടി മാങ്കൊമ്പ് സ്വദേശി ജോബി

0

ഇരുവൃക്കകളും തകരാറിലായ 34 കാരനായ അമ്പലവയല്‍ മാങ്കൊമ്പ് സ്വദേശി ജോബിയാണ് ശസ്ത്രക്രിയയ്ക്കും തുടര്‍ചികില്‍സയ്ക്കുമായി സഹായം തേടുന്നത്.കുടുംബത്തിന്റെ ഏക വരുമാനം കൂലിപ്പണിയെടുക്കുന്ന പിതാവാണ്. പിതാവിന്റെ കിഡ്‌നിയാണ് മകന് നല്‍കുന്നത് . ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 15 ലക്ഷത്തില്‍ പരം രൂപ ആവശ്യമാണ്.രണ്ട് കിഡ്‌നിയും പ്രവര്‍ത്തന രഹിതമായി ഏറെകാലമായി കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ജോബി. ആഴ്ച്ചയില്‍ മൂന്നുതവണ ചെയ്യുന്ന ഡയാലിസിസിലാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.കേരള ബാങ്ക് അമ്പലവയല്‍ ബ്രാഞ്ചില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.വൃക്ക മാറ്റിവയ്ക്കല്‍ യാഥാര്‍ഥ്യമാക്കുന്നതിന് ജനപ്രധിനിധികളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

 

അമ്പലവയല്‍ ബ്രാഞ്ച്
A/C. No. 168012801200076
IFSC – KSBK0001680

 

Leave A Reply

Your email address will not be published.

error: Content is protected !!