പരിക്കേറ്റ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

0

പരിക്കേറ്റ് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.സഹോദരങ്ങളായ കാട്ടിക്കുളം ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍,രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു.അതീവ അവശനായ പുലി പിന്നീട് ചത്തു.

ചേലൂര്‍ ഡാമിന് സമീപം ആടിനെ മേയ്ക്കാന്‍ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് മാധവനെയും രവിയെയും പുലി ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും, കളിച്ച് കൊണ്ടിരുന്ന കുട്ടികളും ബഹളം വെച്ചതിനെ തുടര്‍ന്നാണ് പുലി ആക്രമണത്തില്‍ നിന്നും പിന്‍മാറിയത്. മാധവന്റെ തുടയ്ക്കും, ഇടതു കൈക്കും രവിയുടെ കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!