മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ ഒന്നേ കാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.കോഴിക്കോട് താമശേരി ഉണ്ണിക്കുളം സ്വദേശി പൂളൊന്ന്കണ്ടി വീട്ടില്‍ മുഹമ്മദ് ശുഹൈബ് (23) ആണ് പിടിയിലായത്.മൈസൂരില്‍ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന കെ എസ് ആര് ടി സി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ശുഹൈബിനെതിരെ എന്‍ ഡി പി എസ് കേസെടുത്തു.
മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി ഷാജി, അരുണ്‍ പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. കെ ബാലകൃഷ്ണന്, ജ്യോതിസ് മാത്യു, എം. എം ജോയി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.