വാഹന പട്രോളിംങ്ങിനിടെ പരസ്യ മദ്യപാനം പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കള്‍എസ് ഐയെ ആക്രമിച്ചു

0

രണ്ട് പേരെകോടതി റിമാന്‍ഡ് ചെയ്തു.കേണിച്ചിറ എസ് ഐക്ക് നേരെയാണ് ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ യുവാക്കള്‍ ആക്രമണം നടത്തിയത്. പരിക്ക് പറ്റിയ എസ് ഐ ഉമ്മറിനെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെവൈകിട്ട് മൂന്നാനക്കുഴിയില്‍ വെച്ചാണ് സംഭവം പോലിസ് പട്രോളിംങിനിടെ ഓട്ടോറിക്ഷയില്‍ റോഡരികില്‍ ഇരുന്ന് മദ്യപിച്ച്
ബഹളം വെച്ച യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് യുവാക്കള്‍ എസ് ഐക് നേരെ ആക്രമണം നടത്തിയത്.വാളവയല്‍ കാവുംപുറത്ത് ധനേഷ് (37)ചൂതുപാറ പൊങ്ങന്‍പാറ ദിലേഷ് (39) എന്നിവരെയാണ് സംഭവത്തില്‍
കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!