സി.പി ഐ എം പ്രതിഷേധറാലി നടത്തി

0

സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രാജേന്ദ്രന്റ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, രാജേന്ദ്രന്റെയും കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റ് കര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്ത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധ സംഗമം നടത്തി.സി.പി.എം ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പിഎം ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധറാലി ടൗണ്‍ ചുറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

തുടര്‍ന്ന് പൊതുസമ്മേളനം സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു പി.വി സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍ ,എം എസ് സുരേഷ് ബാബു,എ.വി ജയന്‍, എ എന്‍ പ്രഭാകരന്‍, വി.എന്‍ ബേബി, കെ.റഫീഖ്, രുഗ്മണി സുബ്രമണ്യന്‍, ബീന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!