അര്‍ബന്‍ ഹെല്‍ത്ത് ആന്റ്  വെല്‍നസ് സെന്റര്‍ ഉദ്ഘാടനം

0

പിലാക്കാവ് അടിവാരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത്  ആന്റ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം മെയ് 25ന് വൈകുന്നേരം 5.30ന് ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിക്കുമെന്ന് ഭരണസമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു, ഫാര്‍മസി ഉദ്ഘാടനം ഡി എം ഒ ഡോ: പി ദിനീഷും, ഒപി കൗണ്ടര്‍ ഉദ്ഘാടനം ഡിപിഎം ഡോ: സമീഹ സെയ്തലവിയും നിര്‍വ്വഹിക്കും. നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് ഉച്ചക്ക് 1 മണി മുതല്‍ 7 മണി വരെ ആശുപത്രി പ്രവര്‍ത്തിക്കുക

ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ: സുഷമ മുഖ്യ പ്രഭാഷണം നടത്തും.ആവശ്യമായ മരുന്നും സെന്ററില്‍ ലഭിക്കും, ചെയര്‍പേഴ്‌സന്‍ സി കെ രത്‌നവല്ലി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: ടി ആര്‍ ഗീതു കൃഷ്ണ, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, പി വി എസ് മുസ, വി യു ജോയ്, മാര്‍ഗരറ്റ് തോമസ്, ടിജി ജോണ്‍സന്‍, ഷീജ മോബി, ലൈല സജി എന്നിവര്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!