ഉണങ്ങിയ മരങ്ങള്‍ മുറിച്ചനീക്കണമെന്ന് ആവശ്യം

0

ദേശീയപാതയോരത്തെ ഉണങ്ങിയ മരങ്ങള്‍ മുറിച്ചനീക്കണമെന്ന ആവശ്യം ശക്തം.ദേശീയപാത 766-ല്‍ ഇരുപുറവും വന്‍മരങ്ങളാണ് പലയിടങ്ങളിലായി ഉണങ്ങി നില്‍ക്കുന്നത്.ബത്തേരി മേഖലിയല്‍ ബീനാച്ചി, മന്തണ്ടിക്കുന്ന്, മൂലങ്കാവ്, മൂലങ്കാവ് 64 എന്നിവിടങ്ങളിലാണ് ഉണങ്ങിയ മരങ്ങളും മുളങ്കൂട്ടങ്ങളും അപകട ഭീഷണി സൃഷ്ടിക്കുന്നത്. സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച ശേഷിക്കേ മരങ്ങള്‍ മുറിച്ചുനീക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.ഭീഷണിയായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ജില്ലാകലക്ടറുടെ ഉത്തരവുണ്ടായിട്ടും നടപടിയുണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!