പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ചോര്‍ന്നൊലിക്കുന്നു

0

മൂന്നര കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സര്‍ക്കാര്‍ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ പെയ്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നു.വയനാട് സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസാണ് മഴക്കാലത്തിന് മുമ്പേ ചോര്‍ന്നൊലിക്കുന്നത്. നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം.2022 ജനുവരി 22-നാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തത്.നാലാം നിലയായാതിനാല്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ താഴെ നിലകളിലെ ഓഫീസുകളിലേക്കും വെള്ളം എത്തുകയാണ്. 2024 വരെ കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ പരിപാലന കാലാവധി ഉണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!