പാതയോരത്ത് മാലിന്യം തള്ളി പിഴ അടപ്പിച്ച് അധികൃതര്‍

0

ചുള്ളിയോട് ആലിന്‍ചോട് പാതയോരത്ത് മാലിന്യം തള്ളിയ അലന്‍ എന്നയാളെ കണ്ടെത്തി പിഴ അടപ്പിച്ചു. നെന്‍മേനി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പൊതു സ്ഥലത്ത് മാലിന്യം തള്ളിയ അലന്‍ ആളെ കണ്ടെത്തി 5000 രൂപ ഫൈന്‍ അടപ്പിച്ച് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടത്.നെന്‍മേനി ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി പ്രമോദ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എബി കൃഷ്ണ ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുത്തു കെ, റെജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചവയെല്ലാം പരിശോധനകള്‍ നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളുമെന്നും സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!