പാലത്തില്‍ വിള്ളലുകള്‍ വീണിട്ട് മാസങ്ങള്‍: തിരിഞ്ഞു നോക്കാതെ അധികൃതര്‍.

0

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയുടെ സമീപത്തുള്ള ലിങ്ക് റോഡിലെ പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.കഴിഞ്ഞ മഴയിലാണ് പാലത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടം പതിയിരിക്കുന്ന പാലത്തില്‍ മണ്ണും കല്ലുകളും ഇട്ട് വഴി അടച്ചിരിക്കുകയാണ് ഇപ്പോള്‍.

ആശുപത്രിയിലേക്കും മറ്റും രോഗികളുമായി എത്തുന്നവര്‍ ആശുപത്രിയിലെത്താന്‍ നൂറുമീറ്റര്‍ മാത്രം ദൂരം ബാക്കിയുള്ള ഇവിടെ എത്തി തിരിച്ചു കിലോമീറ്ററുകളോളം ചുറ്റിവരേണ്ട അവസ്ഥയിലാണ്.വഴി തുറക്കണമെങ്കില്‍ പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തണം. പ്രദേശ വാസികളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!