കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും, ബഷീറിന്റെ ഒറ്റക്കണ്ണന്‍ പോക്കറെയും, ഇരുട്ടിന്റെ ആത്മാവിന്റെ വേലായുധനെയും വയനാടിന്റെ ഗോത്ര തനിമയെയും ചിത്രീകരിച്ച് വിദ്യാര്‍ഥികളും ചിത്രകലാ അധ്യാപകരും. ദേശപ്പെരുമ എന്ന പേരില്‍ ബത്തേരി ഡയറ്റില്‍ സംഘടിപ്പിച്ച സഹവാസക്യാമ്പിലാണ് ഡിഎല്‍എഡ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ക്യാമ്പസ് ചുമരുകളില്‍ മനോഹര ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്.
ദേശപ്പെരുമ എന്നപേരില്‍ സുല്‍ത്താന്‍ബത്തേരി ഡയറ്റിലെയും കണ്ണൂര്‍ പെരിങ്ങത്തൂരിലെയും ഡിഎല്‍എഡ് വിദ്യാര്‍ഥികളും ജില്ലയിലെ ചിത്രകലാ അധ്യാപകരും ചേര്‍ന്നാണ് കേരളത്തിന്റെ വായനലോകത്തെ പ്രധാന കഥാപാത്രങ്ങളെയും ജില്ലയിലെ ഗോത്രജീവിത രീതികളും ചുമരുകളിലേക്ക് ആവാഹിച്ചത്. കുമാരാനാശാന്റെ ചണ്ഡാലഭിക്ഷുകി, ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കഥയിലെ ഒറ്റക്കണ്ണന്‍ പോക്കര്‍, എംടിയുടെ ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ തുടങ്ങിയ കഥാപാത്രങ്ങളും, വയനാടിന്റെ ഗോത്രജീവിത രീതികളുമാണ് ഡയറ്റ് ക്യമ്പസിലെ ചുമരുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. നൂറ് വിദ്യാര്‍ഥികളും ചിത്രകലാ അധ്യാപകരും ചേര്‍ന്ന് ഏഴുദിവസത്തെ സഹവാസ ക്യാമ്പിലാണ് ചുമര്‍ ചിത്രങ്ങള്‍ തീര്‍ത്തത്.