ഡ്രൈനേജ് മണ്ണിട്ട് നികത്തിയെന്ന് പരാതി

0

കല്‍പ്പറ്റ എമിലി റോഡില്‍ ആറാം വാര്‍ഡിലാണ് നിലം മണ്ണിട്ട് നികത്തിയത്. മണ്ണിട്ടതോടെ ഇവിടെയുള്ള ഡ്രെയിനേജ് അടഞ്ഞു. ഇപ്പോള്‍ മഴവെള്ളം വലിയതോതില്‍ കെട്ടിക്കിടക്കുകയാണ് .വിഷയത്തില്‍ നഗരസഭയ്ക്കും വില്ലേജിലും എല്ലാം പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്ഥല ഉടമ മണ്ണെടുത്തു മാറ്റാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഉറവകള്‍ നിരവധി ഉള്ളതിനാല്‍ തന്നെ ഗ്രീന്‍ ബല്‍റ്റായി പ്രഖ്യാപിച്ച സ്ഥലമാണിത്.

ഇവിടെയാണ് സ്വകാര്യവ്യക്തി മണ്ണിട്ട് ഡ്രൈനേജ് അടച്ചിരിക്കുന്നത്. ജലം കെട്ടിക്കിടന്ന് കൊതുകും മറ്റും പെരുകുകയാണ്. മഴപെയ്യുമ്പോള്‍ വെള്ളം റോഡില്‍ കൂടിയാണ് കുത്തിയൊലിക്കുന്നത്. റോഡില്‍ മഴവെള്ളം ഒലിച്ചിറങ്ങി അപകടമുണ്ടായ ഈ പശ്ചാത്തലത്തിലാണ് നഗരസഭാനേതൃത്വത്തില്‍ ഡ്രൈനേജ് സ്ഥാപിച്ചത്. മണ്ണിട്ടടച്ച ഡ്രൈനേജ് മണ്ണുമാറ്റി പൂര്‍വസ്ഥിതിയിലാക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകാന്‍ ഉള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!