കുറുവ ദ്വീപിന്റെ മുഖച്ചായ മാറുന്നു.

0

നഗരവികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വീപില്‍ വിനോദ സഞ്ചാര വികസനത്തിന് മുതല്‍ കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ഔഷധ തോട്ടം, ഹാങിങ് ഗാര്‍ഡന്‍, ഇന്റര്‍ പ്രട്ടേഷന്‍ സെന്റര്‍, വിനോദസഞ്ചാരികള്‍ക്ക് ശുചി മുറി സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം, ദ്വീപിനെ കുറിച്ചും ഔഷധസസ്യങ്ങളെ കുറിച്ചും പഠനം നടത്തുന്നവര്‍ക്കും ,ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും താമസ സൗകര്യമുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍, ബാംബു മ്യൂസിയം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

 

തികച്ചും പ്രകൃതി സൗഹര്‍ദ്ദപരമായി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള താത്ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക.950 ഏക്കര്‍വിസ്തൃതിയുള്ള ദ്വീപ് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമായി ദ്വീപിനെ തിരഞ്ഞെടുത്തിരുന്നു. ജനവാസമില്ലാത്ത ദ്വീപുകളാണ് കുറുവയില്‍ ഉള്ളത്.
ദ്വീപിലൂടെയുള്ള നടത്തവും, കബനിയിലെ കുളിയുമെല്ലാം വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്. പുഴയിലൂടെയുള്ള ചങ്ങാട സവാരി ആസ്വാദിക്കാനായും നിരവധി പേരാണ് ദ്വീപിലേക്കെത്തുന്നത്.

അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍, വിത്യസ്തങ്ങളായ ഓര്‍ക്കിഡുകള്‍, പക്ഷികള്‍ ഇവയെല്ലാം കുറുവയുടെ മാത്രം പ്രത്യേകതകളാണ് . പാക്കാം സാമ്പ്രി നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 2 കോടിയോളം രൂപ ചിലവഴിച്ചാണ് പ്രവര്‍ത്തികള്‍. കേരള പോലീസ് ഹൗസിങ്ങ് കോര്‍പ്പറേഷന്‍ സോസൈറ്റിയാണ് പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുക, ഇതിന്റെ ഭാഗമായി സൗത്ത് വയനാട് ഡി എഫ് ഒ എ ഷജ്‌ന, റെയിഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, കെ പി എച്ച് സി എസ് അധികൃതര്‍ എന്നിവര്‍ ദ്വീപ് സന്ദര്‍ശിച്ച് ഡി പി ആര്‍ തയ്യാറാക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!