മലയോര ഹൈവേ നിര്‍മ്മാണത്തിലെ അലംഭാവം ആര്‍ഡിഒ ഓഫീസ് ധര്‍ണ നാളെ

0

മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്‍മ്മാണത്തിലെ അലംഭാവം, വ്യാപാരികള്‍ തുടര്‍ പ്രക്ഷോഭത്തിലേക്ക്, പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദ്യ ഘട്ടമായി നാളെ രാവിലെ 10 മണിക്ക് ആര്‍ ഡി ഒ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി വ്യാപാരികളെയും വിവിധ മേഖലകളിലെ ജീവനക്കാരെയും ടാക്‌സി ഓട്ടോ തുടങ്ങി സര്‍വ്വ മേഖലകളെയും ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് സംഘടന സമരരംഗത്തേക്ക് വന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. മില്‍ക്ക് സൊസൈറ്റി ഹാളില്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിട്ട് മാസങ്ങളായി. വീണ്ടുംറോഡ് പണി തുടങ്ങുന്നത് വരെ ശക്തമായ പ്രക്ഷോഭ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ആണ് സംഘടനാ തീരുമാനം. നാളെ 12 മണി വരെ കടകള്‍ അടച്ചിട്ടും. കെ ഉസ്മാന്‍ , എന്‍ പി ഷിബി
പി വി മഹേഷ്, എന്‍ വി അനില്‍കുമാര്‍, സി.കെ സുജിത്, കെ എക്‌സ് ജോര്‍ജ്, എം കെ ശിഹാബുദ്ദീന്‍, ജോണ്‍സണ്‍ ജോണ്‍, ഇ.എ നാസിര്‍ കെ ഷാനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു,

 

Leave A Reply

Your email address will not be published.

error: Content is protected !!