ഒരു വട്ടം കൂടി: യൂണിവേഴ്‌സല്‍കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമിച്ചു.

0

കേണിച്ചിറ യൂണിവേഴ്‌സല്‍ കോളേജ് 1993 -95 പിഡിസി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സലിലേക്ക് ഒരുവട്ടം കൂടി എന്ന പേരില്‍
വേറിട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി – അധ്യാപക സംഗമം സംഘടിപ്പിച്ചത് .കേണിച്ചിറ ബ്ലൂംസ് ഗ്രീന്‍ ഫാം റിസോര്‍ട്ട് വേദിയായ സംഗമം പ്രിന്‍സിപ്പാള്‍ ശിവാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ അന്നത്തെ അധ്യാപകരായ വിജയന്‍ പി ജി ,ലില്ലി, മുരളി സതീഷ് ബാബു ജ്യോതി , സന്തോഷ് എന്നീ അധ്യാപകരെ ആദരിച്ചു.

ചെയര്‍മാന്‍ മനു കെ. എസ് , പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വാഴയില്‍ ബൈജു ,മനു ,കെ .എസ്, സന്തോഷ് ബിനീഷ്, രാജി , സുജ, ബിജിമോള്‍, ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍, സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകനായ വിജയന്‍ മാസ്റ്ററെയും വിദ്യാര്‍ത്ഥിയായ സിന്ധു വയനാടിനെയും ചടങ്ങില്‍ ആദരിച്ചു എസ്എസ്എല്‍സി , പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി .

 

Leave A Reply

Your email address will not be published.

error: Content is protected !!