മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി പിഴയടപ്പിച്ച് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

0

അനധികൃതമായി മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി പിഴയടപ്പിച്ച് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. മട്ടപ്പാറ ബസ്റ്റാന്‍ഡിനു സമീപമാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. നീര്‍ച്ചാല്‍ കല്ലുവളപ്പ് സ്വദേശിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക് മാലിന്യമാണ് നിക്ഷേപിച്ചത്.സിസിടിവി ക്യാമറയുടെയും, മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് മാലിന്യം നിക്ഷേപിച്ചവരെ പിടികൂടിയത്.

അന്വേഷണത്തിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജേഷ് കുമാര്‍ എം വി, സീനിയര്‍ ക്ലര്‍ക്ക് ആയ പ്രകാശന്‍ കെ കെ എന്നിവര്‍ നേതൃത്വം നല്‍കി.
അനധികൃതമായി മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിര വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!