രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്ന ഫാസിസ്റ്റു ശക്തികളെ തുടച്ചുനീക്കാന്‍ ഒറ്റക്കെട്ടായി പോരാടണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം. ഫാസിസം എല്ലാ അതിര്‍വരമ്പുകളും കടന്ന് മതേതര ഇന്ത്യയുടെ അടുക്കളയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. രാജ്യത്തിന്റെ ബഹുസ്വരതയക്ക് ആവശ്യമാണ്.മുന്‍ പ്രധാനമന്ത്രി രാജീവ ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പുല്പളളി മണ്ഡലം കോണ്‍ഗ്രസ് ഐ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. യു. ഉലഹന്നാന്‍. അധ്യക്ഷനായിരുന്നു. ആദിവാസി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോയി. ബേബി സുകുമാരന്‍ മാസ്റ്റര്‍ . എം.ടി കരുണാകരന്‍. വിജയന്‍ തോമ്പ്രാക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.