ഇന്ന് അന്താരാഷ്ട്ര ചായദിനം

0

എല്ലാ വര്‍ഷവും മേയ് 21 നാണ് അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗം കൂടിയാണ് തേയില അല്ലെങ്കില്‍ ചായ വ്യവസായം.അന്താരാഷ്ട്ര തേയില ദിനം ആചരിക്കുന്നതിലൂടെ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നു. എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ഈ ലോകത്ത്. കട്ടന്‍ ചായ, ഗ്രീന്‍ ടീ, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ അങ്ങനെ എത്രയോ തരം. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചര്‍മ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. വെറുമൊരു പാനീയം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ചായ നല്‍കുന്നുണ്ട്. ചായ കുടിച്ചാലുള്ള ചില ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ചറിയാം…
*ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചായ സഹായിച്ചേക്കാം. സ്ഥിരമായി ഗ്രീന്‍ അല്ലെങ്കില്‍ ബ്ലാക്ക് ടീ കുടിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കുറയുന്നതായി ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
*ഗ്രീന്‍ ടീയിലെ കാറ്റെച്ചിനുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
*ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഗ്രീന്‍ടീയിലടങ്ങിയിട്ടുള്ള പോളിഫെനോളും ഫ്ലാവനോയ്ഡുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കും.
*ഗ്രീന്‍ ടീയിലെ പോളിഫെനോള്‍സ് മാനസിക സംഘര്‍ഷം കുറയ്ക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ ഉത്തേജിപ്പിക്കുന്നതായി അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!