ഓട്ടോ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു

0

ഇന്ധന-നിത്യോപയോഗ സാധന വിലവര്‍ധനവിനും വാഹനസംബന്ധമായ ഫീസ് വര്‍ധനവിനും പുറമെ ബത്തേരി ടൗണില്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്കും ഓട്ടോ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്നതായി ഓട്ടോ തൊഴിലാളി യൂണിയന്‍ ഐ എന്‍ റ്റി യു സി
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയുടെ ദീര്‍ഘവീഷണമില്ലാത്തതും അശാസ്ത്രിയമായ ട്രാഫിക് പരിഷ്‌ക്കരണമാണ് ഗതാഗതകുരിക്കിന് കാരണം. അനധികൃത പാര്‍ക്കിംഗ് നിരോധിച്ചും പുറത്തു നിന്ന് വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയും ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ടൗണില്‍ നിന്നും താലൂക്കാശുപത്രിയിലേക്കുള്ള തകര്‍ന്ന് കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!