ഓര്‍മ്മകള്‍ പുതുക്കാന്‍  കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടി: വെള്ളമുണ്ട സ്‌കൂളിലെ സംഗമം ശ്രദ്ധേയമായി 

0

വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 1998 ബാച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് 25 വര്‍ഷത്തിനിപ്പുറം സ്‌കൂളില്‍ വീണ്ടും ഒത്തുകൂടിയത്.ഓര്‍മ്മച്ചെപ്പ് 2023 എന്ന് പേരിട്ട സംഗമം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത്
ദ്ഘാടനം ചെയ്തു.സ്‌കൂളില്‍ പഠിപ്പിച്ച ഗുരുനാഥന്‍മാര്‍ സംഗമത്തില്‍ എത്തിയതോടെ കൂട്ടുകാരുടെ കൂടിച്ചേരലിന് ഇരട്ടിമധുരമായി.കേക്ക് മുറിച്ചായിരുന്നു. ഓര്‍മ്മച്ചെപ്പ് 2023ന് തുടക്കം കുറിച്ചത്. സ്‌കൂളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായവും. കൂട്ടായ്മ നല്‍കി.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും. കൂട്ടായ്മയിലെ അംഗവുമായ സല്‍മത്ത് ഇകെ അധ്യക്ഷയായിരുന്നു. പിടിഎ പ്രസിഡണ്ട് ജംഷീര്‍ സി വി,, എം മുരളി മാസ്റ്റര്‍, കുഞ്ഞബ്ദുള്ള മാസ്റ്റര്‍, വാസു മാസ്റ്റര്‍, രമണി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് ഷൗക്കത്ത്, അജ്മല്‍, ഷമീര്‍, ഷീബ, ജിഷ സല്‍മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!