കഞ്ചാവുമായി യുവാവ് പിടിയില്‍

0

തിരുനെല്ലി പോലിസ് ബാവലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. കുറ്റ്യാടി സ്വദേശി ബിപിന്‍ ഭാസ്‌കര്‍ (23) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച 376 ഗ്രാം കഞ്ചാവാണ് പിടിച്ചത്. ഇയാള്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ് . എസ്.ഐ വി.പി സാജന്‍,എഎസ്‌ഐ മെര്‍വിന്‍, സിപിഒ മാരായ രാഹുല്‍ ചന്ദ്രന്‍, അനീഷ്, രമ്യ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!