പനമരം വലിയ പുഴയില്‍ ആല്‍ഗകള്‍ നിറയുന്നു

0

കബനിയുടെ പ്രധാന കൈവഴിയായ പനമരം വലിയ പുഴയില്‍ ഇക്കുറിയും ആല്‍ഗല്‍ ബ്ലും, ഡിക്ടയോസ്ഫറിയം എന്ന ഗ്രീന്‍ ആല്‍ഗല്‍ ബ്ലും
കൊണ്ട് നിറയുന്നു. ഇവയ്ക്ക് പുറമേ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിഷപായലായ ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യത്തില്‍ ഇക്കുറി വര്‍ധനയുണ്ടായതായി സൂചന.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വേനല്‍ മഴയ്ക്ക് ശേഷം സ്വാഭാവിക ഒഴുക്ക് കുടിയതോടെ പുഴയില്‍ അല്‍ഗകള്‍ പെരുകിയത് ആശങ്കക്കിടയാക്കുന്നുണ്ട്. ആദ്യ ദിനങ്ങളില്‍ വെള്ളത്തില്‍ എണ്ണ കലര്‍ന്നതു പോലെയും പിന്നീട് ഇത് സ്വര്‍ണ നിറത്തിലും ഇതിന് ശേഷം നിറം മാറി പച്ച കലര്‍ന്ന നിറത്തില്‍ വെള്ളത്തിന് മുകളില്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഒട്ടേറെ കുടിവെളള പദ്ധതികളുള്ള വലിയ പുഴയില്‍ വര്‍ഷവര്‍ഷം പായല്‍ നിറയുന്നതിനെക്കുറിച്ച് പഠിക്കണമെന്നും മറ്റു ജില്ലകളിലെ പുഴകളില്‍ കണ്ടതുപോലുള്ള വിഷപ്പായലാണോ ഇതെന്നും പൂര്‍ണമായും പുഴയെ പായല്‍ മുക്തമാക്കാന്‍ നടപടി വേണമെന്നും ബ്ലൂ ഗ്രീന്‍ ആല്‍ഗയാണെങ്കില്‍ പുഴയിലെ വെളളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അടക്കം ജനങ്ങള്‍ 2 വര്‍ഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മാനന്തവാടി മേരി മാതാ കോളജിലെ സൂവോളജി വിഭാഗത്തിലെ ഡേ.വി.എഫ്.സനുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ വലിയ പുഴയില്‍ ക്ലോറോക്കോക്കും എന്ന ഗ്രീന്‍ ആല്‍ഗ ക്രമാതീതമായി പെരുകിയതിന് പുറമേ വിഷപായലായ ബ്ലൂ ഗ്രീന്‍ അല്‍ഗ അടക്കമുള്ളവയുടെ സാന്നിധ്യവും ജലത്തില്‍ ഓക്‌സിജന്റെ അളവില്‍ ഗണ്യമായ കുറവും കണ്ടെത്തിയിരുന്നു. പുഴയുടെ പല ഭാഗത്തും ഓക്‌സിജന്റെ അളവ് ഒരു ലിറ്ററില്‍ 3.5 മില്ലിഗ്രാമിലും താഴെയാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും അനിയന്ത്രിതമായ അളവില്‍ മാലിന്യങ്ങളും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന വളങ്ങളും പുഴയില്‍ എത്തിയതാണ് ഇതിന് കാരണമെന്നും ഇത് നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചെങ്കിലും പുഴയിലേക്ക് മാലിന്യം തള്ളുന്നതടക്കടമുള്ള പ്രവൃത്തി വര്‍ധിക്കുകയാണ് ഉണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!