സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
ജീവനക്കാരുടെ മികച്ച സേവനം ലഭിക്കണമെങ്കില്‍ ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും,വനം വകുപ്പിനെ ജനസൗഹൃദമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍.മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങള്‍ ബാവലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.പൊതുജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സുതാര്യമായ ഭരണ നിര്‍വ്വഹണ സമീപനമാണ് വനം വകുപ്പ് നടത്തുന്നത് എന്നും ജീവനക്കാരുടെ മികച്ച സേവനം ലഭിക്കണമെങ്കില്‍ ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.വനം വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംയോജിത ചെക്‌പോസ്റ്റില്‍ ഒരുക്കിയ സംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നും ചെക്ക് പോസ്റ്റില്‍ ഒരുക്കിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിനോദ സഞ്ചാരികള്‍ക്കും ഗുണകരമാകുമെന്നുംബാവലിയില്‍സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നടത്തി മന്ത്രി പറഞ്ഞുതിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിങ്, ജില്ലാ പോലീസ് മേധാവി ആര്‍ . ആനന്ദ്, സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. മുഹമ്മദ് ഷബാബ്, നോഡല്‍ ഓഫീസര്‍ കെ.എസ് ദീപ, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. നരേന്ദ്രബാബു, എ.ഡി.സി.എഫ് ജി ദിനേഷ് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് ജോസ് മാത്യു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ഡി.എഫ്.ഒ എ ഷജ്ന, തുടങ്ങിയവര്‍ സംസാരിച്ചു.