ടി-ഫാം വയനാട് കാര്‍ഷികോത്പാദക കമ്പനി പ്രവര്‍ത്തനമാരംഭിച്ചു

0

വയനാട് ആസ്ഥാനമായി പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നു.കേരളത്തിലെ കര്‍ഷക താല്‍പര്യ സംഘങ്ങള്‍ കൂടുതല്‍ ഓഹരി എടുത്തിട്ടുള്ള ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് മാനന്തവാടിയില്‍ നിര്‍വ്വഹിച്ചു. വള്ളിയൂര്‍ക്കാവില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയോടനുബന്ധിച്ചാണ് ഉദ്ഘാടനം നടന്നത്.
പാഴായിപ്പോകുന്ന ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പുതിയ കാര്‍ഷികോത്പാദക കമ്പനി നിലവില്‍ വന്നത്.
സംസ്ഥാന കൃഷിവകുപ്പ് – ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-22 സാമ്പത്തികവര്‍ഷം അനുവദിച്ച വാക്വം ഫ്രൈ യന്ത്രത്തിന്റെ ഉദ്ഘാടനവും, നെല്ലിക്കയും കാന്താരിയും ചേര്‍ത്ത് പുറത്തിറക്കിയ അംല 12 എന്ന പുതിയ ഉത്പന്നത്തിന്റെയും റോബസ്റ്റ, അറബിക്ക കാപ്പികള്‍ ബ്ലെന്‍ഡ് ചെയ്ത് പുറത്തിറക്കിയ കോഫി 12 ബ്ലെന്‍ഡഡ് ഫില്‍ട്ടര്‍ കോഫിയുടെയും റോബസ്റ്റ ഫൈന്‍ കോഫിയുടെയും ലോഞ്ചിംഗും ഇതോടനുബന്ധിച്ച് നടത്തി. .
ഉദ്ഘാടനചടങ്ങില്‍ മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളു അധ്യക്ഷനായിരുന്നു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സഫീന കെ.എസ്., ആത്മ വയനാട് പ്രോജക്ട് ഡയറക്ടര്‍ ലിസി ആന്റണി, മാനന്തവാടി അസി. അഗ്രിക്കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. അനില്‍, സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു,ടി-ഫാം വയനാട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍പേഴ്സണ്‍ സില്‍വി തോമസ്, ഡയറക്ടര്‍മാരായ പി. തോമസ്, ഷാജി ഇളയിടം, കെ.എം. ജോയി, കമ്പനി സി.ഇ.ഒ. ജോണ്‍ കെ.എം., എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടില്‍, സംസ്ഥാന സെക്രട്ടറി സി.വി.ഷിബു തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!