യുവ ഡോക്ടറുടെ മരണത്തെ അപമാനിച്ചആരോഗ്യമന്ത്രിയെ വഴിയില്‍ തടയും യൂത്ത് കോണ്‍ഗ്രസ്

0

യുവ ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി. കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ക്ക് ഉണ്ടായ ദാരുണ സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായിരിക്കുകയാണെന്നും. ഡോക്ടറുടെ കൊലപാതകത്തെ ന്യായീകരിച്ചും അപമാനിച്ചും സംസാരിച്ച ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി. പ്രതിഷേധ സംഗമം കെപിസിസി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. കേരള വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ജഷീര്‍ പള്ളിവയല്‍, അരുണ്‍ ദേവ് സി എ, ഡിന്റോ ജോസ്, ഷാഫി പുല്‍പ്പാറ, മുബാരീഷ് ആയ്യാര്‍, ശ്രീജിത്ത് കുപ്പാടിത്തറ, സുനീര്‍ ഇത്തിക്കല്‍, പ്രതാപ് കല്‍പ്പറ്റ, അര്‍ജുന്‍ദാസ്, മുഹമ്മദ് ഫെബിന്‍, ഷമീര്‍ എമിലി, രഞ്ജിത്ത് ബേബി, ഫാത്തിമ സുഹറ, ഷൈജല്‍ ബൈപ്പാസ്, അമിത രഞ്ജിത്ത് തുടങ്ങിയവര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!