കല്‍പ്പറ്റ : വയനാട് കല്‍പ്പറ്റ പുഴ മുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.
ജിഷ്ണ മേരി ജോസഫ് കാലക്കല്‍ വീട്,
ഇരിട്ടി അങ്ങാടി കടവ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്, എന്നീ രണ്ടു പെണ്‍കുട്ടികളും ഇരിട്ടി അങ്ങാടിക്കടവ് കചേരികടവ് ചെന്നെളില്‍വീട്
അഡോണ്‍ ബെസ്റ്റി
എന്ന ആണ്‍കുട്ടിയുമാണ് മരിച്ചത്. കൂടുതല്‍ പരിക്ക് പറ്റിയ ഡീയോണ എന്ന പെണ്‍കുട്ടിയെ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിയോണ മരണപ്പെട്ട അഡോണ്‍ ബെസ്റ്റിയുടെ സഹോദരിയാണ്. . മറ്റ് രണ്ടു കുട്ടികളായ പൂളക്കുറ്റി , വെള്ള കണ്ടിയില്‍ വീട് സാന്‍ജിയോ ജോസ്,
സ്‌നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തന്‍പുരക്കല്‍ വീട്
സോണ എന്നിവര്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഐസിയുവില്‍ ആണ് ഉള്ളത്. കുട്ടികള്‍ അബോധാവസ്ഥയില്‍ ആണ് . തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പോയതായിരുന്നു. വൈകുന്നേരം ആറുമണിയോട് കൂടിയാണ് അപകടം. . മരണപ്പെട്ട മൂന്ന് ബോഡിയും കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.