എന്റെ കേരളം മെഗാ പ്രദര്‍ശന വിപണമേള നാളെ

0

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള നാളെ മുതല്‍ ഈ മാസം 30 വരെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.നാളെ വൈകുന്നേരം 5 ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടി.സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനാകും.പത്മശ്രീ അവാര്‍ഡ് ജേതാവായ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും. എം.എല്‍.എ മാരായ ഒ.ആര്‍,കേളു, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തില്‍ തയ്യാറാക്കിയ ശീതീകരിച്ച ജര്‍മ്മന്‍ പവലിയനിലാണ് മേള നടക്കുക. എക്സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനവും തിങ്കളാഴ്ച വൈകീട്ട് 4.30 ന് നടക്കും. കേരളം കൈവരിച്ച സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ അടുത്തറിയാം. യുവതയുടെ കേരളം കേരളം ഒന്നാമത് എന്നതാണ് ഇത്തവണത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആശയം. സാങ്കേതികമായി നവ കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റം അടയാളപ്പെടുത്തുന്ന ടെക്നോ സോണ്‍ അടക്കം മേളയില്‍ പ്രത്യേകമായി സജ്ജീകരിക്കുന്നുണ്ട്. ഏറ്റവും മികച്ച സ്റ്റാള്‍, ഏറ്റവും മികച്ച ഭക്ഷ്യ സ്റ്റാള്‍, മാധ്യമ കവറേജ് എന്നിങ്ങനെ മേളയെ ആകര്‍ഷണീയമാക്കിയവര്‍ക്കുള്ള അവാര്‍ഡും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് എ.ഡി.എം. എന്‍.ഐ.ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, , എന്റെ കേരളം സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.ജി.ജയപ്രകാശ്, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയാമ്മ സാമുവല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!