രാജ്യത്ത് 24 മണിക്കൂറിനിടെ 10,112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.കൊവിഡ് വ്യാപന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് പുറമെ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാനസംസ്ഥാനങ്ങള്ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കത്തയച്ചത്. മാര്‍ച്ച് മുതല്‍ രാജ്യത്ത് കൊവിഡ് കേസുകളുടെ തോത് വര്‍ധിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post