മാനന്തവാടി നഗരസഭ ജില്ലയില്‍ ഒന്നാമത്

0

.2022 -2023 വര്‍ഷം മുനിസിപ്പാലിറ്റി വിഹിതം ചെലവഴിച്ചതില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് മാനന്തവാടി നഗരസഭ. സംസ്ഥാനത്ത് 17-ാം സ്ഥാനവും മാനന്തവാടിക്കെന്ന് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച നേട്ടം കൈവരിച്ചതായി ഭരണ സമിതി അറിയിച്ചു.

പദ്ധതി വിഹിതമായി ലഭിച്ച 16 കോടി 80 ലക്ഷത്തില്‍ 15 കോടി 29 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. പദ്ധതി വിഹിതത്തിന്റെ 91 ശതമാനമാണ് നഗരസഭ ചിലവഴിച്ചത്. ജനറല്‍ ഫണ്ടില്‍ 6 കോടി 72 ലക്ഷവും പട്ടികജാതി വിഭാഗത്തില്‍ 75 ലക്ഷവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 3 കോടി 92 ലക്ഷം രൂപയും ചെലവിഴിച്ചു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 99.43% രൂപയാണ് ചെലവഴിച്ചത്. കേന്ദ്ര ഫണ്ടില്‍ ബെയ്‌സിക്ക് വിഭാഗത്തില്‍ 1 കോടി 47 ലക്ഷവും ട്രൈയിഡ് വിഭാഗത്തില്‍ 2 കോടി 43 ലക്ഷവും ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ നഗരസഭ നിലവില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ഈ വര്‍ഷമാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായി ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ദിവസത്തെ വേതനം നല്‍കി നഗരസഭ മാതൃകയായതായും ഭരണ സമതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാരാജീവന്‍, പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, എം.നാരായണന്‍, പി.എം. ബെന്നി, റ്റിജി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!