വയനാട് ജില്ലയില്‍ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കോമ്പിംഗ് ഓപ്പറേഷന്‍ നടത്തി
വയനാട് ജില്ലയില്‍ ജില്ല പോലീസ് മേധാവി ശ്രീ.ആര്‍.ആനന്ദ്.ഐ.പി.എസിന്റ്റെ നേതൃത്വത്തില്‍ നടന്ന കോമ്പിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഇന്നലെ മയക്ക് മരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമായി 34 കേസുകളും,പൊതുസ്ഥലത്ത് മദ്യപിച്ചതിന് 79 കേസുകളും,മദ്യപിച്ച് വാഹനം ഓടിച്ചതിന് 55 കേസുകളും,പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിതിന് 24 കേസുകളും,പണം വെച്ച് ശീട്ട് കളിച്ചതിന് 1 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ട് ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന 13 പേരെയും,കേസുകളില്‍പ്പെട്ട് കോടതിയില്‍ നിന്ന് വാറണ്ട് പുറപ്പെടുവിച്ച 52 പേരെയും,വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ അറസ്റ്റ് ചെയ്യാനുള്ള 58 പേരയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്.ഇന്നലെ രാവിലെ 06.00 മണിക്ക് തുടങ്ങിയ കോമ്പിംഗ് ഓപ്പറേഷനില്‍ ജില്ലയില്‍ 5661-ഓളം വാഹനങ്ങള്‍ പരിശോധിച്ച് വിവിധ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ച് പിഴയീടാക്കിയിട്ടുള്ളതാണ്.കോമ്പിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്റ്റേഷന്‍ പരിധികളില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരായ 364 പേരെ പരിശോധന നടത്തിയിട്ടുള്ളതുമാണ്.ഇനിയും വരും ദിവസങ്ങളിലും ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകള്‍ നടത്തുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.