ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ സമരക്കാരുമായി സംഘര്‍ഷം

0

കോറോം സെന്റ് മേരീസ് ക്വാറിയില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെയുള്ള സമരത്തിനിടെ നേരിയസംഘര്‍ഷം. രാവിലെ പ്ലാന്റില്‍ നിന്ന് ഹോട്ട് മിക്‌സിംഗ് കൊണ്ടുപോകുന്നത് സമരക്കാര്‍ തടഞ്ഞു. ക്വാറിയുടമയുടെ വാഹനം സമരക്കാരെ മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉണ്ടായെങ്കിലും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ രംഗം ശാന്തമാക്കി. ശക്തമായ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.

8 മണിയോടെ ഹോട്ട് മിക്‌സുമായി ടിപ്പറുകള്‍ എത്തിയെങ്കിലും കടത്തിവിടാന്‍ സമരക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് തൊണ്ടനാട് എസ്എച്ച്ഒ അജീഷിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. റിബില്‍ഡ് കേരള പദ്ധതിയില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ട് റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിക്കാന്‍ മാത്രം രണ്ടുദിവസത്തേക്ക് ഹോട്ട് മിക്‌സിങ്ങ് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം ആക്ഷന്‍ കമ്മറ്റി അംഗീകരിച്ചു.ഇതോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.നിലവില്‍ പ്ലാന്റിന് കെ സിഫ്റ്റ് വഴി കിട്ടിയ അനുമതി ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്

ചര്‍ച്ചയില്‍ എസ് എച്ച് ഒ അജീഷ് എസ് ഐ മാരായ അബ്ദുല്‍ഖാദര്‍, രാജന്‍ , റഹീം,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പിഎ ബാബു ,അരവിന്ദാക്ഷന്‍ ,എം എം ചന്തു , സമര സമിതി അംഗങ്ങളായ ഹാരിസ് വി. മുസമ്മില്‍ റാഷിദ് വി സി. അസീസ് കെ സി ,എ സി ഹാഷിം , വേണു മുള്ളോട്ട് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!