ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കരണി ,നടവയല്‍, വരദൂര്‍ പ്രദേശങ്ങളിലെ മിന്നല്‍ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി മൂന്നര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടര്‍ ദിവസങ്ങളിലും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.പരിശോധനയ്ക്ക് ജോയിന്റ് ഡയറക്ടര്‍ ഷിനോജ് മാത്യു, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ അനൂപ് കെ, കുഞ്ഞബ്ദുള്ള ടി ,അനീഷ് പോള്‍,എ കെ മനോജ് , എന്നിവര്‍ നേതൃത്വം നല്‍കി.