കല്‍മതില്‍ തകര്‍ത്ത് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന കൃഷിനശിപ്പിച്ചു.ബത്തേരി മൂന്നാംമൈല്‍ മണിയാട്ടുകുടിയില്‍ ജോസഫിന്റെ കൃഷികളാണ് കാട്ടാനനശിപ്പിച്ചത്. .മൂന്ന് ദിവസങ്ങളിലായി നിരന്തരമായി ഇറങ്ങുന്ന കാട്ടുകൊമ്പനാണ് കൃഷിനാശം വരുത്തുന്നത്.
വീടിനുസമീപത്തെ പ്ലാവിലെ ചക്ക പറിച്ചുതിന്നു. ശബ്ദം കേട്ട് ബഹളം വെച്ചപ്പോള്‍ തോട്ടത്തില്‍ മറ്റൊരുഭാഗത്തേക്ക് നീങ്ങിയ കാട്ടാന കവുങ്ങുകളും നശിപ്പിച്ചു. മുമ്പും ഈ പ്രദേശത്ത് കാട്ടാന മതില്‍തകര്‍ത്ത് കൃഷിയിടത്തില്‍ ഇറങ്ങിയിരുന്നു. പിന്നീട് വനംവകുപ്പ് തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിക്കും തൂക്ക് വേലി സ്ഥാപിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് ഭാഗത്തായാണ് കാട്ടാന മതില്‍ തകര്‍ത്തിരിക്കുന്നത്. ഇതുവഴിയാണ് പുറത്തുകടക്കുന്നത്. വനംവകുപ്പ് കല്‍മതില്‍ പുനര്‍നിര്‍മ്മിച്ച കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.