കരടി ശല്യത്തിനെതിരെ സത്വര നടപടി സ്വീകരിക്കുക: വാകേരി ജനകീയ സമിതി

0

ശനിയാഴ്ച്ച കരടിയുടെ ആക്രമണത്തിന് കര്‍ഷകന്‍ ഇരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.ജനങ്ങള്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത വിധം ജനവാസ മേഖലകളില്‍ വിഹരിക്കുന്ന കരടിയെ പിടികൂടാന്‍ വനം വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.പൂതാടി പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ സണ്ണി കൊച്ചുപുരക്കല്‍ നാടിന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഫാ. ജെയ്‌സ് പൂതക്കുഴി,സണ്ണി ചാമക്കാലയില്‍, ജയ്‌മോന്‍ ഇടക്കുളത്തില്‍,ജോയ് അക്കരപറമ്പില്‍,ബേബി മാടപ്പാട്ട്,സിജോ പൈനയില്‍,ജിന്‍ഷോ ഐക്കരോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.കരടിയെ കൂടു വെച്ച് പിടിച്ച് നാടുകടത്തുവാനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പും ഉദ്യോഗസ്ഥരും മുന്നിട്ട് ഇറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പഞ്ചായത്ത് മെമ്പറിനെ യോഗം ചുമതലപ്പെടുത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!