പുല്‍പ്പള്ളി സാമൂഹ്യ രംഗത്തും ജീവകാരുണ്യ മേഖലയിലും മാതൃകാപരമായപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചീയമ്പം മാര്‍ ബസേലിയോസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ വികാരി ഫാദര്‍ അജു ചാക്കോ അരത്തനാമൂട്ടിലിന് പുല്‍പ്പള്ളി സി കെ രാഘവന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.സ്വീകരണ യോഗത്തില്‍ സികെആര്‍എം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍ ജയരാജ് ഫാദര്‍ അജു ചാക്കോ അരത്തനാമൂട്ടിലിനെ ആദരിച്ചു.ദേവാലയ ട്രസ്റ്റി വര്‍ഗീസ് തോട്ടത്തില്‍ അധ്യക്ഷനായിരുന്നു.സെക്രട്ടറി പി.വൈ എല്‍ദോസ് പരത്തുവയലില്‍ ജോര്‍ജ് കൊറ്റനാട്ട്, കെ പി എല്‍ദോസ്, പി എഫ് തങ്കച്ചന്‍, കെ വി മാത്യു, രാജന്‍ എന്നിവര്‍ സംസാരിച്ചു.