ജില്ലയില്‍ വ്യാജ ബില്ലുപയോഗിച്ച് മത്സ്യത്തീറ്റ സബ്സിഡി തട്ടിയെടുത്തെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നു. ഫിഷറീസ് വകുപ്പ് ജോ.ഡയറക്ടര്‍ ആര്‍അമ്പിളി തളിപ്പുഴ ഫിഷറീസ് ഓഫിസിലും കാരാപ്പുഴ ഫിഷറീസ് സഹകരണം സംഘം ഓഫീസിലും പരിശോധന നടത്തി. വിവിധ രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.വയനാട് ജില്ല ഫിഷറീസ് വകുപ്പില്‍ മത്സ്യത്തീറ്റ സബ്സിഡിയില്‍ വന്‍ തുകയുടെ തട്ടിപ്പു നടന്നതായും തട്ടിപ്പിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായുമുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.
ഫിഷറീസ് വകുപ്പില്‍ നിന്ന് മത്സ്യവിത്തുകള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് സബ്സിഡിയായി അനുവദിക്കുന്ന തുക തട്ടിയെടുക്കാന്‍ വ്യാജ ബില്ലുകള്‍ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു യൂണിറ്റ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്. സബ്സിഡിക്ക് ആനുപാതികമായി മത്സ്യത്തീറ്റ വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ട പ്രമോട്ടര്‍മാരും കോ ഓഡിനേറ്റര്‍മാരുമടക്കമുള്ളവര്‍ അത് പരിശോധിക്കാതിരിക്കുകയോ ബോധപൂര്‍ വം തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ ചെയ്തു എ ന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതോടെ വയനാട്ടിലെ അസി. ഡയറക്ടര്‍ ഹാഷിക് ബാബുവിനോട് ജോയന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ജോ. ഡയറക്ടര്‍ ആര്‍. അമ്പിളിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിച്ചത്. സംഭവത്തില്‍ വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്