ഏപ്രില്‍ 26 മുതല്‍ മുതല്‍ 30 വരെ കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന ട്രേഡ് എക്‌സ്‌പോയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനേഴ്‌സ് ആന്റ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ ഐക്കയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്‌സ്‌പോ നടക്കുന്നത്.നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രദര്‍ശനം നടത്തുന്നത്.കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയംതൊടി മുജീബ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
പ്രസിഡണ്ട് മുനീര്‍ ആച്ചിക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുബിന്‍ ജോസ്, പി.കെ. സുരേഷ്, ട്രേഡ് എക്‌സ്‌പോ കണ്‍വീനര്‍ വി.ടി. യൂനസ് , സി.കെ. നിഷാദ് , ജോജി മോന്‍ എം.എ. ,പി.ഡി. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.