താമരശ്ശേരി ചുരത്തില്‍ ഇന്നലെ നടന്ന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ബത്തേരി ചുള്ളിയോട് സ്വദേശി റാഷിദ് (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ചുരം എട്ടാം വളവിന് താഴെ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ബൈക്കില്‍ നിന്നും റാഷിദ് കൊക്കയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹയാത്രികന്‍ ചികിത്സയിലാണ്.