ഡ്രൈവറുടെ മനസാന്നിധ്യം ഒഴിവായത് വന്‍ ദുരന്തം

0

ഡ്രൈവറുടെ മനസാന്നിധ്യം വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് നഷ്ട്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് സുരക്ഷിതമായി റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തിയാണ് ഡ്രൈവര്‍ പാണ്ടിക്കടവ് സ്വദേശി അണിയ പ്രവന്‍ ജമാല്‍ യാത്രക്കാരുടെ രക്ഷകനായത്.മാനന്തവാടി ഗവ കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എ സി 561 ബസ്സിനാണ് ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ടമായത്. ഇത് മനസ്സിലാക്കിയ ഡ്രൈവര്‍ ജമാല്‍ മുന്നിലുണ്ടായിരുന്ന വാഹനങ്ങളെ കടത്തി വിടുകയും, എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കൈകാണിച്ച് നിര്‍ത്തുകയുമായിരുന്നു.പിന്നീട് സുരക്ഷിതമായി ബസ് റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു.20 ഓളം യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

 

നിത്യേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡ് കൂടിയാണിത്. ഡ്രൈവറുടെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ബസ്റ്റിലെ കണ്ടക്ടര്‍ എം പി ദിനേശും നാട്ടുകാരും പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചാം മൈലിന് സമീപത്തും ബ്രേക്ക് നഷ്ട്ടപ്പെട്ട കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ റോഡരികിലെ മണ്‍തിട്ടയില്‍ സുരക്ഷിതമായി ഇടിച്ച് നിര്‍ത്തുകയായിരുന്നു.കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം സാങ്കേതിക തകരാറുകള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥയാണെന്നും ആരോപണമുയരുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!