ഭക്ഷണവും മരുന്നുമില്ലാതെ മുണ്ടേരി സ്വദേശിയായ പൊന്നുവാണ് (55) കടവരാന്തയില്‍ കിടപ്പിലായത്.കാലിന് വ്രണം ബാധിച്ച് നടക്കാന്‍ പറ്റാത്ത ഇയാളെ ആശുപത്രിയിലാക്കാന്‍ പോലും ആരും ശ്രമിച്ചിട്ടില്ല.ബീഡി രോഗം ബാധിച്ചാണ് ഇദ്ദേഹത്തിന്റെ ഒരു കാലില്‍ വ്രണമായി നടക്കാന്‍ പറ്റാതായത്. ബന്ധുക്കള്‍ ചികിത്സ നടത്തിയിരുന്നെങ്കിലും രോഗം ഭേദമായില്ല.രണ്ട് ദിവസമായി ഭക്ഷണ പാനീയങ്ങളില്ലാതെ തളര്‍ന്നതിനാല്‍ ഏറെ അവശനാണിദ്ദേഹം. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലുമാണ്.കടത്തിണ്ണയില്‍ മരണവുമായി മല്ലിട്ടാണ് വേദന സഹിച്ച് കിടക്കുന്നത്. പലരും കണ്ട് സഹതപിക്കുന്നുണ്ടങ്കിലും ആശുപത്രിയിലാക്കാനുളള നടപടി ഉണ്ടായില്ലന്ന് നാട്ടുകാര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.