സെപ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങള്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ ഹെല്‍ത്ത് വിഭാഗം പിടികൂടി. മാലിന്യം നീക്കം ചെയ്യുന്നതില്‍ നഗരസഭയുമായി കരാര്‍ ഉണ്ടാക്കാതെയും കല്‍പ്പറ്റയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് സെപ്റ്റിക് മാലിന്യം സംസ്‌കരിക്കാതെ കാട്ടിലും പുഴയോരത്തും തള്ളുന്ന വാഹനങ്ങളാണ് പിടികൂടിയത്. കൂടാതെ ഇത്തരത്തില്‍ മാലിന്യം കൊണ്ടുപോകുന്നതിനിടെ ബത്തേരി ടൗണ്‍ മലിനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. തമിഴ്നാട് സ്വദേശിയുടെ മൂന്ന് വാഹനങ്ങളാണ് പിടികൂടി ഉടമക്കെതിരെ പിഴ ചുമത്തിയത്.
നഗരസഭയുമായി കരാര്‍ ഉണ്ടാക്കിയില്ലങ്കില്‍ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജിമാധവന്‍, സിപിഎച്ച്ഐ വി ഖാലിദ്, പിഎച്ച്ഐമാരായ സജീവ്, പ്രിയരത്നം, സവിത എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ പിടികൂടിയത്.