പനമരം മാത്തൂര്‍ വയലിലും വാകയാട്ട് പാടശേഖരത്തിലുമാണ് മരുന്ന് തളിച്ചത്.വാകയാട്ട് പാടശേഖരങ്ങളിലാണ് ആദ്യം ഡ്രോണ്‍ പറന്നത് അഞ്ചേക്കര്‍ വരുന്ന കൃഷിഭൂമിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ കെ.എ.യു. മള്‍ട്ടിന്യൂട്രിയന്‍സ് എന്നറിയപ്പെടുന്ന സൂക്ഷ്മമൂലകമാണ് തളിച്ചത്.പനമരം ഗ്രാമപ്പഞ്ചായത്തില്‍ ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത്.10 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് അടങ്ങിയ ഡ്രോണ്‍ ഉപയോഗിച്ച് ഒരേക്കര്‍ കൃഷിയിടത്തില്‍ എട്ടുമിനിറ്റുകൊണ്ട് മരുന്നുതളിക്കാം. ഒരു ഹെക്ടറില്‍ മരുന്നുതളിക്കാന്‍ 20 മിനിറ്റുമതി.ഡോണ്‍ മരുന്നുതളി കര്‍ഷകര്‍ക്ക് പുതിയ അനുഭവമായി മാറി.
Sign in
Sign in
Recover your password.
A password will be e-mailed to you.