മര്‍ദ്ദിച്ചതായി പരാതി
സിമന്റ് കയറ്റാന്‍ വണ്ടി വിളിക്കാന്‍ ചെന്ന മൂന്ന് പേരെ ഗുഡ്‌സ് ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചതായി പരാതി.വെള്ളിയാഴ്ച ഉച്ചയോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ ഗുഡ്‌സ് സ്റ്റാന്റിലെത്തിയ മൂന്ന് യുവാക്കളെയാണ് ഗുഡ്‌സ് ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മാനന്തവാടി പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ മര്‍ദ്ദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഗുഡ്‌സ് ഡ്രൈവര്‍മാര്‍.അമിത വാടക പറഞ്ഞപ്പോള്‍ ഗുഡ്‌സ് വാഹനത്തിന്റെ ഫോട്ടോ എടുത്തതാണ് തങ്ങളെ മര്‍ദ്ദിക്കാര്‍ കാരണമെന്ന് യുവാക്കള്‍ പറഞ്ഞു.