ബത്തേരി ടൗണില്‍ ഇറങ്ങി ഭീതിപരത്തുകയും പിന്നീട് പിടികൂടി മുത്തങ്ങ കൊട്ടിലില്‍ അടച്ച മോഴയാനയായ പി എം2 എന്ന പന്തല്ലൂര്‍ മഖ്നയെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. രണ്ടാളെ കൊലപ്പെടുത്തുകയും നിരവധി വീടുകള്‍ തകര്‍ക്കുകയും ചെയ്ത മോഴയാനയെ ഉള്‍വനത്തില്‍ തുറുന്നുവിട്ടാലും ജനവാസകേന്ദ്രത്തില്‍ തിരകെയെത്തുമെന്നാണ് ജനാഭിപ്രായം. തെറ്റായ ഇത്തരം നീക്കങ്ങളില്‍ നിന്ന് വനംവകുപ്പ് പിന്തിരിയിണമെന്നും ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ആവശ്യം.
ഇപ്പോള്‍ പാപ്പാന്‍മാരുമായി ഇണങ്ങി കുങ്കിയാന പരിശീലനത്തിലുള്ള പിഎം2 എന്ന മോഴയാനയെ ഉള്‍വനത്തിലേക്ക് തന്നെ തുറന്നുവിടാനാണ് മൃഗസ്നേഹികളുടെ ഇടപെടലിനെ തുടര്‍ന്ന് വനംവകുപ്പ് നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍് പിസിസിഎഫ് കഴിഞ്ഞ 23ന് ഉത്തരവിട്ടിരിക്കുന്നത്. പഠനം നടത്താനായി അഞ്ചംഗ വിദഗ്ദസമിതിയെയും രൂപികരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ജനപ്രതിനിധികള്‍ ആരെയും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വനംവുകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. ഒരുതവണ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ വിട്ട ആനയാണ് വീണ്ടും 170 കിലോമീറ്റര്‍ താണ്ടി സുല്‍ത്താന്‍ബത്തേരി ടൗണിലെത്തി ആക്രമണം നടത്തിയത്. വീണ്ടും ആനയെ തുറന്നുവിട്ടാല്‍ ഇതുതന്നെയായിരിക്കും സംഭവിക്കുകയെന്നും അതിനാല്‍ ഇത്തരം തെറ്റായ നീക്കത്തില്‍ നിന്നും വനംവകുപ്പ് പിന്‍മാറണമെന്നുമാണാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post