6 മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം ബിനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: പി.കെ.ജയലക്ഷ്മി

0

ചികില്‍സ ലഭിക്കാതെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ മാതാപിതാക്കളായ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എഐസിസി അംഗവുമായ പി.കെ. ജയലക്ഷ്മി. കുട്ടിയുടെ പരിചരണത്തിലും ചികിത്സയിലും വീഴ്ച വരുത്തിയവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണം. നഷ്ടപരിഹാരം കൂടാതെ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് അടിയന്തര ധനസഹായവും അനുവദിക്കണമെന്നും ജയലക്ഷ്മി.

 

Leave A Reply

Your email address will not be published.

error: Content is protected !!