കേരള സംസ്ഥാന യുവജനകമ്മീഷന്‍ ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റ എച്ച്.ഐ.എം യുപി സ്‌കൂളില്‍

0

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍. രാവിലെ 10 മണി മുതലാണ് തൊഴില്‍ മേള നടക്കുക. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ അനേകം തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.50 ലധികം സ്ഥാപനങ്ങളാണ് ജോബ് ഫെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രമുഖ ഹോസ്പിറ്റലുകള്‍, ഐ.ടി സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാഹന നിര്‍മ്മാതാക്കള്‍, ടെക്സ്റ്റയില്‍സുകള്‍ , മറ്റ് പ്രമുഖ കമ്പനികള്‍ , വ്യാപാര സ്ഥാപനങ്ങളുമാണ് തൊഴിലന്വേഷകരെ തേടി ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തിരം തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാത്ത തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 31 ന് നേരിട്ടെത്തി സ്‌പോട്ട് രെജിസ്‌ട്രേഷനും ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
79075 65474 , 9847823623,

 

Leave A Reply

Your email address will not be published.

error: Content is protected !!