കല്‍പ്പറ്റ നഗരസഭക്ക് 68 കോടി രൂപയുടെ ബഡ്ജറ്റ്

0

പി.എം.വൈ.ലൈഫ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി 11 കോടി രൂപയാണ് കല്‍പ്പറ്റ നഗരസഭ ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചത്. കല്‍പ്പറ്റ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് വൃത്തിയുള്ള നഗരം സുരക്ഷിത നഗരം എന്ന പദ്ധതിക്ക് രണ്ട് കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി. നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനും വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും തനത് വിഭവങ്ങളും പരിചയപ്പെടുത്തുന്ന ഇടം ഗസ്റ്റ് ഹൗസ് പാര്‍ക്കിന് അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബൈപ്പാസില്‍ നൈറ്റ് ലൈഫ് സ്ട്രീറ്റ് സ്ഥാപിക്കും. മുണ്ടേരി പാര്‍ക്ക് പൂര്‍ത്തീകരണത്തിന് 65 ലക്ഷം രൂപയും പരിസ്ഥിതി സൗഹൃദ പാര്‍ക്ക് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 3 കോടി രൂപയും വകയിരുത്തിയതായി ചെയര്‍പേഴ്‌സണ്‍ കെയം തൊടി മുജീബും ബഡ്ജറ്റ് അവതരിപ്പിച്ച വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിതയും മറ്റ് ഭരണ സമിതി അംഗങ്ങളും പറഞ്ഞു. തെളിമയുള്ള കല്‍പ്പറ്റ എന്ന പേരാല്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണത്തിന് രണ്ട് കോടി രൂപ നീക്കിവെച്ചു.. വൃത്തിയുള്ള ശുചി മുറികള്‍ക്കായി ടേക്ക് എ ബ്രേക്ക് പദ്ധതി, വിജയശ്രീ, ചിത്ര ശലഭം , നാട്ടു വെളിച്ചം തുടങ്ങിയ പദ്ധതികളും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!