വള്ളിയൂര്‍ക്കാവ് മഹോത്സവം ഉത്സവ പ്രദേശം വൃത്തിയാക്കി
നഗരസഭ കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മ്മ സേന, നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവ നഗരി വൃത്തിയാക്കിയത്.
ഉത്സവവുമായി ബന്ധപ്പെട്ട് 14 ദിവസങ്ങളിലും പ്രദേശത്ത് ഹരിത കര്‍മ്മ സേന അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിച്ച് വൃത്തിയാക്കിയിരുന്നു. ഉത്സവം അവസാനിച്ച് മണിക്കൂറുകള്‍ക്കമാണ് പ്രദേശം വൃത്തിയാക്കിയത്.ചന്ത, കാര്‍ണിവല്‍, താഴെക്കാവും പരിസരവും എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.14 ദിവസങ്ങളിലായി 230 ഓളം ഹരിത കര്‍മ്മ സേന അംഗങ്ങളാണ് കര്‍മ്മനിരതരായി ഉണ്ടായിരുന്നത്.5.7 ണ്‍െ പ്‌ളാസ്റ്റിക്, 2.45 ടണ്‍ പേപ്പറുകള്‍, ഒരു ടണ്‍ പ്‌ളാസ്റ്റിക് കുപ്പികള്‍ ,185 കിലോ കാര്‍ ബോര്‍ഡ്, 3.2 ടണ്‍ ചപ്പു ചവറുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.ഉത്സവത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആരോഗ്യ വകുപ്പ് വിഭാഗം 230 കിലോ പ്‌ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു’. ശുചീകരണ പ്രവര്‍ത്തികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.